natyaveda
നൃത്താധ്യാപകരുടെ സംഘടനയായ 'നാട്യവേദ'ത്തിന്റെ ഒന്നാം വാർഷികാഘോഷവും കുടുംബ സംഗമവും പൂണിത്തുറ സെന്റ് ജയിംസ് ചർച്ച് മഹാ ജൂബിലി ഹാളിൽ സംഗീതജ്ഞൻ ശ്രീവത്സൻ ജെ. മേനോൻ ഉദ്ഘാടനം ചെയ്യുന്നു.

പൂണിത്തുറ: നൃത്താദ്ധ്യാപകരുടെ സംഘടനയായ 'നാട്യവേദ'ത്തിന്റെ ഒന്നാം വാർഷികാഘോഷവും, കുടുംബ സംഗമവും സംഘടിപ്പിച്ചു. പൂണിത്തുറ സെന്റ് ജയിംസ് ചർച്ച് മഹാ ജൂബിലി ഹാളിൽ സംഗീതജ്ഞൻ ശ്രീവത്സൻ ജെ. മേനോൻ വാർഷികാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. സ്വാതിതിരുനാൾ കോളേജിലെ കേരള നടനം മുൻ അദ്ധ്യാപിക ലേഖാതങ്കച്ചി അദ്ധ്യക്ഷത വഹിച്ചു. ഫാ: തോമസ് നരിവട്ടം മുഖ്യാതിഥിയായി. കേരള സംഗീത നാടക അക്കാദമി ഗുരുപൂജ അവാർഡ് ജേതാവ് ചിത്ര മോഹൻ മുഖ്യപ്രഭാഷണം നടത്തി. ആർ.എൽ.വി കോളേജ് മുൻ ഗസ്റ്റ് ലക്ചർ യമുന ദിലിപ് കുമാർ, എം.ജെ. ഷിബു, സുമേഷ് മോഹൻ, പ്രീതി പി.ജെ, ആർ.എൽ.വി ഗ്രേസി സെൽവരാജ്, എസ്. ഗീതാജ്ഞലി, ആർ.എൽ.വി ഓംകാർ, ശശി കുമാർ, ആർ.എൽ.വി രഘു നാരായണൻ തുടങ്ങിയവർ സംസാരിച്ചു.

നാട്യവേദത്തിന്റെ ലോഗോയുടെ പ്രകാശനം സരിത ശ്യാം നിർവഹിച്ചു. കലാ പരിപാടികളുടെ ഉദ്ഘാടനം പെണ്ണമ്മ ജോണി നിർവഹിച്ചു.

ഈ ദുരിത കാലത്ത് കലാകാരൻമാരെ സംരക്ഷിക്കുവാൻ ആവശ്യമായ നടപടികൾ സർക്കാർ കൈക്കൊള്ളണമെന്നും വാർഷിക യോഗം ആവശ്യപ്പെട്ടു.