library
ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച ജില്ലാതല പരിശീലനം ഡോ.സെബാസ്റ്റ്യൻ പോൾ ഉദ്ഘാടനം ചെയ്യുന്നു

കളമശേരി: ഭരണഘടനയ്ക്ക് കാവലും കരുതലും ഏർപ്പെടുത്തേണ്ട സ്ഥിതിയാണ് നിലവിലുള്ളതെന്ന് ഡോ. സെബാസ്റ്റ്യൻ പോൾ പറഞ്ഞു. ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച 'ഭരണഘടന കാവലും കരുതലും' ജില്ലാതല പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അഡ്വ. വി. കെ. പ്രസാദ് ക്ലാസ് നയിച്ചു. ഇടപ്പള്ളി ടോൾ എ.കെ.ജി ഗ്രന്ഥശാലയിൽ നടന്ന പരിപാടിയിൽ ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് പി. കെ. സോമൻ അദ്ധ്യക്ഷനായി. സെക്രട്ടറി എം .ആർ. സുരേന്ദ്രൻ, താലൂക്ക് പ്രസിഡന്റ് എ .കെ. ദാസ്, സെക്രട്ടറി ഡി. ആർ. രാജേഷ് എന്നിവർ സംസാരിച്ചു.