മൂവാറ്റുപുഴ: വൈദ്യുതി ബോർഡിലെ പുതിയ നിയമനങ്ങളും പ്രമോഷനുകളും നൽകി 4000-ൽ അധികമുള്ള ഒഴിവുകൾ നികത്തണമെന്ന് കേരള ഇലക്ട്രിസിറ്റി വർക്കേഴ്‌സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) മൂവാറ്റുപുഴ ഡിവിഷൻ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.
എ.ഐ.ടി.യു.സി സംസ്ഥാന വർക്കിംഗ് കമ്മിറ്റിയംഗം മുൻ എം.എൽ.എ ബാബു പോൾ ഉദ്ഘാടനം ചെയ്തു. എൻ.എൻ. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. വർക്കേഴ്‌സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ജേക്കബ് ലാസർ, ഓർഗനൈസിംഗ് സെക്രട്ടറിമാരായ കെ. സി. മണി. മോഹൻ വാഴൂർ , ജില്ലാ പ്രസിഡന്റ് ഗിരീഷ് കെ.കെ. ഡിവിഷൻ സെക്രട്ടറി സ്റ്റാലിൻ പി.എസ്. എന്നിവർ സംസാരിച്ചു. സർവ്വീസിൽ നിന്ന് വിരമിച്ച ജില്ലാ പ്രസിഡന്റ് കെ.കെ. ഗിരീഷിൻ യാത്രഅയപ്പും സംഘടനയിലേക്ക് പുതുതായി വന്ന അംഗങ്ങൾക്ക് സ്വീകരണവും നൽകി. പുതിയ ഭാരവാഹികളായി കലാമോൾ പി. എം (പ്രസിഡന്റ്) സ്റ്റാലിൻ പി.എസ് (സെക്രട്ടറി) ,ജിനേഷ് കുമാർ പി.എൻ ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.