മൂവാറ്റുപുഴ: ഡീൻ കുര്യാക്കോസ് എം.പിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാൽ എം.പിയുടെ 25 വരെയുള്ള എല്ലാ പൊതുപരിപാടികളും റദ്ദ് ചെയ്തിരിക്കുന്നതായി എം.പി ഓഫീസ് അറിയിച്ചു. ഓൺലൈനായി നടക്കുന്ന മീറ്റിംഗുകൾക്ക് തടസമില്ലായെന്നും ഇതുമൂലം സംഘാടകർക്കുള്ള ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിക്കുന്നതായും എം.പി. അറിയിച്ചു.