മൂവാറ്റുപുഴ: കേരള ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർ വൈസേഴ്‌സ് അസോസിയേഷൻ നവംമ്പർ 27ന് മൂവാറ്റുപുഴ ആവോലിയിൽ നടത്തുന്ന 34മത് എറണാകുളം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സ്വാഗതസംഘം രൂപീകരിച്ചു.സംസ്ഥാന പ്രസിഡന്റ് സി.ടി.ലാൻസൺ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഹസ്രത്തിന്റെ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.എൽ.ദേവസി, ക്ഷേമ ബോർഡ് മെമ്പർ അജിത്ത്കുമാർ ടി.എസ്, കൺവീനർ എം.കെ.സാബു, ജില്ലാ പ്രതിനിധി സമീർ എ.യു എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ഭാരവാഹികളായി പി.എൽ.ദേവസി (രക്ഷാധികാരി) മുഹമ്മദ് ഹസ്രത്ത്(ചെയർമാൻ) സാബു.എം.കെ(കൺവീനർ) എം.വി.ബാബു(ഫിനാൻസ് കൺവീനർ)എന്നിവരെ തിരഞ്ഞെടുത്തു.