തൃക്കാക്കര: പട്ടിക ജാതി വികസന വകുപ്പിന് കീഴിൽ ജില്ലയിൽ ആൺകുട്ടികളുടെ പോസ്റ്റ് മെട്രിക് ഹോസ്റ്റൽ (എറണാകുളം ), പെൺകുട്ടികളടെ പോസ്റ്റ് മെട്രിക് ഹോസ്റ്റലുകൾ (ആലുവ, എറണാകുളം) എന്നിവിടങ്ങളിൽ പ്രവേശനത്തിനായി പ്ളസ് വൺ മുതലുള്ള വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഒക്ടോബർ 30ന് മുൻപായി ഹോസ്റ്റലിലെ റെസിഡന്റ് ട്യൂട്ടർമ്മാർക്കോ ജില്ലാ പട്ടിക ജാതി വികസന ഓഫീസർക്കോ സമർപ്പിക്കണം. അപേക്ഷ ഫോമിന് എറണാകുളം ഫോർഷോർ റോഡിലുള്ള ആൺകുട്ടികളുടെ ഹോസ്റ്റലിലോ ഗവണ്മെന്റ് പ്രസ്സ് റോഡിലുള്ള പെൺകുട്ടികളുടെ ഹോസ്റ്റലിലോ ആലുവ യു. സി കോളേജിന് എതിർവശമുള്ള പെൺകുട്ടികളുടെ ഹോസ്റ്റലിലോ ജില്ലാ പട്ടിക ജാതി വികസന ഓഫീസിലോ ബന്ധപ്പെടണം. ഫോൺ: 0484 2422256