കൊച്ചി: പറമ്പിക്കുളം കടുവ സംരക്ഷണ ഫൗണ്ടേഷൻ 'എർത്ത് ഗാർഡിയൻ' അവാർഡ് കരസ്ഥമാക്കി. കടുവ, ജൈവവൈവിദ്ധ്യ സംരക്ഷണത്തിനുള്ള ശ്രമങ്ങൾക്കാണ് നാറ്റ് വെസ്റ്റ് ഗ്രൂപ്പി​ന്റെ എർത്ത് ഹീറോസ് അവാർഡ്. ഓൺലൈനായി നടന്ന ചടങ്ങിൽ എട്ടു വിജയികളെ ആദരിച്ചു. വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളുടെയും സസ്യജാലങ്ങളുടെയും അന്താരാഷ്ട്ര വ്യാപാരം സംബന്ധിച്ച യു.എൻ കൺവെൻഷൻ സെക്രട്ടറി ജനറൽ ഇവോനെ ഹിഗ്യൂരോ മുഖ്യ അതിഥിയായിരുന്നു.