പള്ളുരുത്തി: കേരള ലേബർ വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ റെസിഡന്റ്സ് അസോസിയേഷൻ കോ ഓർഡിനേഷൻ കൗൺസിൽ കൊച്ചി മേഖലാസമിതിയും സംയുക്തമായി നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. കടവന്ത്ര ലോട്ടസ് ഐ ആശുപത്രിയിലെ വിദഗ്ദ്ധരായ ഡോക്ടർമാർ നേതൃത്വം നൽകി. സൗദി പാരീഷ് ഹാളിൽ നടന്ന ചടങ്ങ് വികാരി ഫാ. ആന്റണി റ്റോപ്പോൾ ഉദ്ഘാടനം ചെയ്തു. കേരള ലേബർ വെൽഫെയർ സൊസൈറ്റി ചെയർമാൻ സി.എ. ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ കെ.പി. ആന്റണി, ഭാരവാഹികളായ ജയൻ കുന്നേൽ, എ.ജെ. പീറ്റർ , ജോസഫ് പെരേര, ശാലിനി സേവ്യർ, സുജിത എന്നിവർ പ്രസംഗിച്ചു.