കൊച്ചി: ജലജീവൻ പദ്ധതിയിൽ നിർവഹണ ഏജൻസിയായ വെൽഫെയർ സർവീസസിന്റെ (സഹൃദയ) കീഴിൽ എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ വിവിധ പഞ്ചായത്തുകളിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്. പ്രോജക്ട് കോഓർഡിനേറ്റർ (എം.എസ് .ഡബ്‌ള്യു ബിരുദവും 2 വർഷ പ്രവൃത്തി പരിചയവും) അസിസ്റ്റന്റ് കോഓർഡിനേറ്റർ (ഡിഗ്രിയും ഒരുവർഷ പ്രവൃത്തി പരിചയവും) എന്നീ തസ്തികകളിലേക്കാണ് നിയമനം. താല്പര്യമുള്ളവർ wseekm2@gmail.com മെയിലിലേക്ക് 30ന് അകം അപേക്ഷകൾ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് ഫോൺ: 9995481266