കൊച്ചി: ആയുർവേദ, ആയുഷ് മേഖലയ്ക്കായി സംഘടിപ്പിക്കുന്ന ഹെൽത്ത്, ബ്യൂട്ടി ആൻഡ് വെൽനസ് 2021 എക്‌സ്‌പോയ്ക്ക് തുടക്കമായി. കടൽപായലിൽ നിന്നുള്ള ഉത്പന്നങ്ങൾ മുതൽ പഞ്ചകർമ്മചികിത്സ വരെയുള്ള കാര്യങ്ങളെക്കുറിച്ച് ഓൺലൈനായി നടക്കുന്ന ഈ മേളയിൽനിന്ന് അറിവ് ലഭിക്കും. ആയുർവേദിക് മെഡിസിൻസ് മാനുഫാക്ചറേഴ്‌സ് അസോസിയേഷൻ ഒഫ് ഇന്ത്യ (എ.എം.എം.ഒ.ഐ) പ്രസിഡന്റ് ഡോ. ഡി. രാമനാഥൻ ഉദ്ഘാടനം ചെയ്തു. മേള നാളെ സമാപിക്കും. ഓൺലൈൻ രജിസ്‌ട്രേഷന്: https://healthbeautyexp.floor.bz/cast/login . രാവിലെ 1030 മുതൽ വൈകിട്ട് 630 വരെയാണ് പ്രദർശനസമയം.