k
മുടക്കുഴ ഗ്രാമപഞ്ചായത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ വിതരണം ചെയ്യുന്നു

കുറുപ്പംപടി: മുടക്കുഴ ഗ്രാമപഞ്ചായത്തിൽ എസ്.എസ്.എൽ.സി,പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ മുഴുവൻ വിദ്യാർത്ഥികൾക്കും അവാർഡ് വിതരണം ചെയ്തു. പി.എച്ച്.ഡി ലഭിച്ചവർക്കും സർവ്വകലാശാല റാങ്ക് ലഭിച്ചവർക്കുമുള്ള അവാർഡ് ദാനം എൽദോസ് കുന്നപ്പിളളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് പി.പി.അവറാച്ചൻ അദ്ധ്യക്ഷത വഹിച്ചു. മനോജ് മൂത്തേടൻ, ഷൈമി വർഗീസ്, റോഷ്നി എൽദോ, ഷോജ റോയി, കെ.ജെ. മാത്യു, ജോസ് , വൽസ വേലായുധൻ, ജോബി മാത്യു, ജോഷി തോമസ്, രജിത, നിഷ സന്ദീപ്, ഡോളി ബാബു , എൻ.സജി , എൻ.പി.രാജീവ് എന്നിവർ പ്രസംഗിച്ചു.