home
വീടിന്റെ താക്കോൽദാനം രാജു അപ്സര നിർവഹിക്കുന്നു

കൊച്ചി: രാജ്യത്തെ മുഴുവൻ സ്ത്രീ സംഘടനകൾക്കും മാതൃകയാണ് കെ.വി.വി.ഇ.എസ് ജില്ലാ വനിതാവിംഗ് പ്രവർത്തകർ എന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്‌സര. പ്രവർത്തകർ വിധവകൾക്കു നൽകുന്ന ഭവന പദ്ധതിയിലെ മൂന്നാമത്തെ വീടിന്റെ താക്കോൽ ദാനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കരുമാലൂർ യൂണിറ്റ് പരിധിയിൽപ്പെട്ട കടവിലെപറമ്പിൽ ബിന്ദുവിനും മക്കൾക്കുമാണ് വീട് നിർമ്മിച്ച് നൽകിയത്. കരുമാലൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു, കെ.വി.വി.ഇ.എസ് ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ്ബ്, ജനറൽ സെക്രട്ടറി അഡ്വ.എ.ജെ. റിയാസ്, ട്രഷറർ സി.എസ്. അജ്മൽ തുടങ്ങിയവർ സംസാരിച്ചു.