snhss-paravur-
പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് സ്കൂൾ മാനേജർ പി.എസ്. ഹരിദാസ് പുരസ്കാരങ്ങൾ സമ്മാനിക്കുന്നു.

പറവൂർ: പുല്ലംകുളംശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 196 വിദ്യാർത്ഥികളെ സ്കൂൾ മാനേജ്മെന്റും പി.ടി.എയും സ്റ്റാഫ്‌ അസോസിയേഷനും സംയുക്തമായി അനുമോദിച്ചു. പി.ടി.എ പ്രസിഡന്റ് ബി. ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ പി.എസ്. ഹരിദാസ്, ഈഴവസമാജം സെക്രട്ടറി എം.കെ. സജീവൻ,പ്രസിഡന്റ് എൻ.പി. ബോസ്, ഹെഡ്മിസ്ട്രസ് ടി.ജെ. ദീപ്തി, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് കെ.എസ്. ബിന്ദു, പി.ടിഎ അംഗങ്ങളായ കെ.എച്ച്‌. ജലീൽ, ഇന്ദു, അമൃതരാജ് എന്നിവർ പങ്കെടുത്തു.