കോലഞ്ചേരി: ജനകീയാസൂത്രണത്തിന്റെ സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പുത്തൻകുരിശ് പഞ്ചായത്തിൽ നേട്ടവും കോട്ടവും വിലയിരുത്തി ശില്പശാല നടത്തി. പുതിയ വികസന രേഖ തയ്യാറാക്കുന്നതിനായി ജനകീയ സമിതിയെ തിരഞ്ഞെടുത്തു. പ്രസിഡന്റ് സോണിയ മുരുകേശൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.കെ. അശോക് കുമാർ അദ്ധ്യക്ഷനായി. നവാസ്, ഷാജി ജോർജ്, പി.കെ. വേലായുധൻ തുടങ്ങിയവർ സംസാരിച്ചു.