കുറുപ്പംപടി: മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും സംബന്ധിച്ച് മെയ്ന്റെനൻസ് ട്രൈബ്യൂണൽ കുന്നത്തുനാട്, മൂവാറ്റുപുഴ, കോതമംഗലം താലൂക്കുകളിൽ നിന്ന് ലഭ്യമായ പരാതികൾ പരിഹരിക്കുന്നതിന് പ്രാദേശിക അടിസ്ഥാത്തിൽ അദാലത്തുകൾ തുടങ്ങി. കുന്നത്തുനാട് താലൂക്ക് തല അദാലത്ത് താലൂക്ക് കോൺഫറൻസ് ഹാളിൽ വെച്ചു നടന്നു. 50 പരാതിയിൽ 30 എണ്ണം പരിഹരിച്ചു. മുവാറ്റുപുഴ, കോതമംഗലം പ്രദേശങ്ങളിൽ വരും ദിവസങ്ങളിൽ അദാലത്തു നടത്തുമെന്നും സമയ ബന്ധിതമായി പരാതികൾ തീർപ്പുകല്പിക്കുമെന്നും ആർ.ഡി.ഒ പി.എൻ.അനി അറിയിച്ചു. ജൂനിയർ സൂപ്രണ്ട് അനിൽകുമാർ, സെക്ഷൻ ക്ലർക് ബിബിഷ് , ടെക്‌നിക്കൽ അസിസ്റ്റന്റ് അനു എസ്, കൻസിലിയേഷൻ ഓഫീസർമാർ എന്നിവർ നേതൃത്വം നൽകി.