ncp

കൊച്ചി: മഴക്കെടുതിയും പ്രളയവും ദുരിതത്തിലക്കിയ കോട്ടയം, ഇടുക്കി ജില്ലകളിലെ 600 വീടുകളിലേക്ക് എൻ.സി.പി സംസ്ഥാന കമ്മിറ്റി നൽകുന്ന ഗൃഹോപകരണങ്ങളും ദുരിതാശ്വാസ സാമഗ്രികളും അടങ്ങുന്ന വാഹനങ്ങൾ ഇന്നുരാവിലെ 10.30 നു സംസ്ഥാന മേഖല ഓഫീസിൽ നിന്നും പുറപ്പെടും. എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ വാഹനങ്ങൾ ഫ്ളാഗ് ഓഫ് ചെയ്യും. മുണ്ടക്കയത്ത് വച്ച് സർക്കാരിന് വേണ്ടി മന്ത്രി വി.എൻ. വാസവൻ സാധനങ്ങൾ ഏറ്റു വാങ്ങും. മുപ്പതു ലക്ഷം രൂപയാണ് ഇതിനായി സംസ്ഥാന കമ്മിറ്റി ചിലവഴിക്കുന്നത്.

കഴിഞ്ഞ പ്രളയത്തിൽ മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നൽകിയിരുന്നു.