പറവൂർ: മെയിൻ റോഡിൽ നമ്പൂരിയച്ചൻ ആലിന് സമീപത്ത് ആരംഭിക്കുന്ന നളന്ദ സിറ്റി സെന്റർ ഷോപ്പിംഗ് മാളിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് മൂന്നരക്ക് മന്ത്രി പി. രാജീവ് നിർവഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അദ്ധ്യക്ഷത വഹിക്കും. വി.എ. പ്രഭാവതി, എസ്. ശർമ്മ, കെ.പി. ധനപാലൻ, പി. രാജു, എസ്. ജയകൃഷ്ണൻ, മാനേജിംഗ് ഡയറക്ടർ യു.എൻ. ശശിധരൻ, എസ്.ബി. ശ്രീകുമാർ തുടങ്ങിയവർ സംസാരിക്കും. നാല് നിലകളിലായി 37,000 സ്ക്വയർഫീറ്റുള്ള കെട്ടിടത്തിൽ അറുപത് കാറുകളും അമ്പത് ബൈക്കുകളും പാർക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. മൂവായിരത്തോളം സ്ക്വയർഫീറ്റിൽ സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ ഹൈപ്പർ മാർക്കറ്റ് അടുത്തദിവസം പ്രവർത്തനം ആരംഭിക്കും. പ്രമുഖ സ്ഥാപനങ്ങളും ഷോപ്പിംഗ് മാളിലുണ്ടാകും.