കൊച്ചി: ആഢ്യത്വത്തിന്റെ ശ്രേഷ്ഠഭാവമായിരുന്നു ആർച്ചുബിഷപ്പ് ഡോ. ജോസഫ് കേളന്തറയെന്നും അഗാധ പാണ്ഡിത്യത്തിനുടമയായ അദ്ദേഹം ബൗദ്ധിക സദസുകളിൽ പ്രശോഭിതനായിരുന്ന വ്യക്തിയായിരുന്നുവെന്നും ജസ്റ്റിസ് കെ. സുകുമാരൻ അനുസ്മരിച്ചു. ആർച്ചുബിഷപ്പ് ഡോ. ജോസഫ് കേളന്തറയുടെ 35ാം ചരമവാർഷികത്തോടനുബന്ധിച്ച് പൈതൃക ചരിത്ര സാംസ്കാരികവേദി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മുൻ വരാപ്പുഴ ആർച്ചുബിഷപ്പ് ഡോ. ഫ്രാൻസിസ് കല്ലറക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്തു.

പൈതൃക പ്രസിഡന്റ് ഫെലിക്‌സ് ജെ. പുല്ലൂടൻ, മുൻ എം.പി ഡോ. ചാൾസ്ഡയസ്, ഇഗ്‌നേഷ്യസ് ഗൊൺസാൽവസ്, ആന്റണി പുത്തൂർ, ജോഷി ജോർജ്, ജോസഫ് ജൂഡ് തുടങ്ങിയവർ സംസാരിച്ചു.