പെരുമ്പാവൂർ: വാഴക്കുളം കുന്നുവഴിയിൽ കൊറിയറിൽ എത്തിയ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. മാറമ്പിള്ളി പള്ളിപ്രം എം.ഇ.എസ് കോളേജിനു സമീപം എള്ളുവാരം വീട്ടിൽ അൻസാർ (32) ആണ് എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ഇയാൾ ഏർപ്പാടാക്കിയ വാഹനത്തിലാണ് കഞ്ചാവ് വാങ്ങാൻ പ്രതികൾ ആന്ധ്രയിൽ പോയത്. കഞ്ചാവ് വാങ്ങുന്നതിനുള്ള പണം നല്കിയതും ഇയാളാണ്. ആന്ധ്രയിൽ നിന്ന് പണം നൽകി വാങ്ങിയ കഞ്ചാവ് ഇവർ കൊറിയർ വഴി അയയ്ക്കുകയായിരുന്നു. കഴിഞ്ഞ പത്തിനാണ് പാഴ്‌സലായെത്തിയ 31 കിലോ കഞ്ചാവ് പൊലീസ് പിടികൂടിയത്.