പെരുമ്പാവൂർ: കൂവപ്പടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി വാർഡ് തലത്തിൽ നടത്തിയ വിദ്യാഭ്യാസ അവാർഡ് ദാനവും സന്നദ്ധസേന, ആശ പ്രവർത്തകർ, മുതിർന്ന അംഗങ്ങൾ എന്നിവരെ ആദരിക്കലും എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് കെ.ആർ. സ്വരാജ് അദ്ധ്യക്ഷത വഹിച്ചു. കൂവപ്പടി മണ്ഡലം പ്രസിഡന്റ് സാബു ആന്റണി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ, പഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു, ജില്ലാ പഞ്ചായത്ത് അംഗം മനോജ് മൂത്തേടൻ, ബ്ലോക്ക് പഞ്ചായത്ത് വൈ. പ്രസിഡന്റ് മോളി തോമസ്, പഞ്ചായത്ത് വൈ. പ്രസിഡന്റ് ബേബി തോപ്പിലാൻ, ഐ.എൻ.ടി.യു.സി. റീജിയണൽ പ്രസിഡന്റ് ടി.എൻ. സദാശിവൻ, പി.പി. അൽഫോൻസ്, കെ.സി. അരുൺകുമാർ, ജിജി ശെൽവരാജ്, പി.എസ്. നിത എന്നിവർ അവാർഡുകൾ വിതരണം ചെയ്തു.