പറവൂർ: കരുമാല്ലൂർ പഞ്ചായത്ത് സേവാഭാരതി രജിസ്റ്റേർഡ് ഓഫീസും സേവാനിധി സമപ്പണവും നാളെ വൈകിട്ട് ആറിന് ആർ.എസ്.എസ്. സംസ്ഥാന കാര്യകാരി സദസ്യൻ വത്സൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്യും. വെളിയത്തുനാട് ചന്ദ്രശേഖര സാംസ്കാരിക കേന്ദ്രത്തിൽ നടക്കുന്ന ചടങ്ങിൽ സേവാഭാരതി പഞ്ചായത്ത് സമിതി പ്രസിഡന്റ് എസ്.ബി. ജയകുമാർ, സെക്രട്ടറി ബി. ജയകുമാർ തുടങ്ങിയവർ സംസാരിക്കും.