cpi
സി.പി.ഐയിൽ ചേർന്ന ഫാദർ മാത്യൂസ് കണ്ടോന്തറയ്ക്കലിനെ പെരുമ്പാവൂർ സി.പി.ഐ ഓഫീസിലെ നേതാക്കൾ സ്വീകരിക്കുന്നു

പെരുമ്പാവൂർ: കേരളാ കോൺഗ്രസ് (സ്‌കറിയാ തോമസ്) സംസ്ഥാന ജനറൽ സെക്രട്ടറി ഫാ. മാത്യൂസ് കണ്ടോന്തറയ്ക്കൽ സി.പി.ഐയിൽ ചേർന്നു. കാൽ നൂറ്റാണ്ടായി സാമൂഹ്യ പൊതുപ്രവർത്തനരംഗത്ത് സജീവമാണ് ഇദ്ദേഹം. മദ്യവിരുദ്ധ സമിതി സംസ്ഥാന പ്രസിഡന്റ്, പ്രൈവറ്റ് സ്‌കൂൾ മാനേജ്‌മെന്റ് അസോസിയേഷൻ പ്രഥമ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സി.പി.ഐ. ജില്ലാ എക്സിക്യുട്ടീവ് അംഗം സി.വി.ശശി, മണ്ഡലം സെക്രട്ടറി കെ.പി.റെജിമോൻ, പി.കെ.രാജീവൻ, സി. മനോജ്, എ. അജയൻ, രാജപ്പൻ എസ്.തെയ്യാരത്ത്, എന്നിവർ ഫാദർ മാത്യൂസ് കണ്ടോന്തറയ്ക്കലിനെ സി.പി.ഐ മണ്ഡലം കമ്മിറ്റി ഓഫീസിൽ വച്ച് ഷാൾ അണിയിച്ച് സ്വീകരിച്ചു.