തൃക്കാക്കര: തൃക്കാക്കരയിൽ ജനകീയ മത്സ്യകൃഷി പദ്ധതി ആരംഭിച്ചു. തൃക്കാക്കര മുൻസിപ്പൽ ചെയർപേഴ്സൺ അജിത തങ്കപ്പൻ ഗുണഭോക്താവ് മീനായി കോടത്ത് ഹൈജു ആന്റണിക്ക് മത്സ്യക്കുഞ്ഞുങ്ങളെ നൽകി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ എ.എ ഇബ്രാഹിംകുട്ടി വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ സ്മിതാ സണ്ണി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി സുനീറ ഫിറോസ്, വാർഡ് കൗൺസിലർ ഓമന സാബു, ഫാദർ ആന്റണി മാങ്കുറി, ശ്രീധരൻ, എ.എസ് സുമിത്ര എന്നിവർ പങ്കെടുത്തു. ഫിഷറീസ് വകുപ്പിന്റെ 2021 - 22 വർഷത്തെ ജനകീയ മത്സ്യകൃഷി പദ്ധതി വഴിയാണ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നത്.