drone-technology-

കൊച്ചി: ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള അസാപ് കേരള, ഡയറക്ടറേറ്റ് ജനറൽ ഒഫ് സിവിൽ ഏവിയേഷൻ അംഗീകൃത മൈക്രോ കാറ്റഗറി ഡ്രോൺ പൈലറ്റ് ട്രെയിനിംഗ് കോഴ്‌സിലേക്കു അപേക്ഷ ക്ഷണിച്ചു. കോഴ്‌സ് ദൈർഘ്യം 96 മണിക്കൂർ. 18 വയസിന് മുകളിലുള്ള എസ്.എസ്.എൽ.സി പാസായവർക്ക് കോഴ്‌സിന് അപേക്ഷിക്കാം. കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് ഡയറക്ടറേറ്റ് ജനറൽ ഒഫ് സിവിൽ ഏവിയേഷൻ സർട്ടിഫിക്കറ്റിനോടൊപ്പം ഡ്രോൺ പൈലറ്റ് ലൈസൻസും ലഭിക്കും. വിശദവിവരങ്ങൾക്ക് 9447715806 / 9633939696 / 9495999647. രജിസ്റ്റർ ചെയ്യുവാനായി https://asapkerala.gov.in/?q=node/1365 എന്ന ലിങ്ക് സന്ദർശിക്കുക.