p-rajeev
ആലുവ ഏരിയ സമ്മേളനത്തെ മന്ത്രി പി രാജീവ് സംസാരിക്കുന്നു.

ആലുവ: സീ പോർട്ട് - എയർപോർട്ട് റോഡ് നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കണമെന്ന് സി.പി.എം ആലുവ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. പദ്ധതി നീളുന്നതിനാൽ സ്ഥലം ഉടമകൾ പ്രതിസന്ധിയിലാണെന്നും സമ്മേളനം സർക്കാരിനെ ഓർമ്മപ്പെടുത്തി. ആലുവ നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും ഇതിലൂടെ സാധിക്കും. തോട്ടക്കാട്ടുകര - കടുങ്ങല്ലൂർ റോഡ് നവീകരണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത സർക്കാരിനെ അഭിനന്ദിച്ചു. മന്ത്രി പി. രാജീവ് സംസാരിച്ചു. കെ.എ. ബഷീർ പ്രമേയവും സേവ്യർ പുൽപ്പാട്ട് ക്രെഡൻഷ്യൽ റിപ്പോർട്ടും അവതരിപ്പിച്ചു. കെ.എം. അഫ്‌സൽ, എം.യു. പ്രമേഷ്, സ്‌നേഹ മോഹൻ, എൻ.ആർ. രാഗേഷ്‌കുമാർ, കെ. രവിക്കുട്ടൻ, സേവ്യർ പുൽപ്പാട്ട്, സുധീർ മീന്ത്രയ്ക്കൽ, ശ്യാം പത്മനാഭൻ, അമൃത സുഗുണാനന്ദൻ, ശ്രീലത വിനോദ്കുമാർ, ടി.വി. സൂസൺ, പി.ജി. ശിവശങ്കരൻ, വി.ബി. സെയ്തുമുഹമ്മദ്, എ.എച്ച്. റഷീദ്, ബൈജു ജോർജ്, കെ.എ. രമേശ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

സംസ്ഥാന കമ്മിറ്റിഅംഗം എം. സ്വരാജ്, ഏരിയാ സെക്രട്ടറി എ.പി. ഉദയകുമാർ എന്നിവർ ചർച്ചകൾക്ക് മറുപടി പറഞ്ഞു. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.കെ. മോഹനൻ, പി.എം. ഇസ്മയിൽ, ജോൺ ഫെർണാണ്ടസ്, ജില്ലാ കമ്മിറ്റി അംഗം വി. സലിം എന്നിവർ സംസാരിച്ചു. 25ന് പുതിയ ഏരിയാ കമ്മിറ്റി രൂപീകരിക്കും. ജില്ലാ സമ്മേളന പ്രതിനിധികളേയും തിരഞ്ഞെടുക്കും.