കൊച്ചി: കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ) ജില്ല നേതൃക്യാമ്പ് നാളെ രാവിലെ മുതൽ എറണാകുളം എസ്.ആർ.വി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് പി.ടി.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് എം.സലാഹുദ്ദീൻ മുഖ്യപ്രഭാഷണം നടത്തും. സമാപന സെഷൻ കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.എ.അബ്ദുൽ മുത്തലിബ് ഉദ്ഘാടനം ചെയ്യും