മുളന്തുരുത്തി: കണ്ടനാട് മർത്തമറിയം ഓർത്തഡോക്സ് കത്തീഡ്രലിൽ എത്തിയ കാതോലിക്കാ മോർ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ ബാവയ്ക്ക് പൗരാവലി വൻ വരവേൽപ്പ് നൽകി. മാർ ബസേലിയോസ് ശക്രള്ള മഫ്രിയാനയുടെ ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ചു നടന്ന സ്വീകരണ സമ്മേളനം ഗോവ ഗവർണർ അഡ്വ.പി.എസ് ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്തു. ഡോ: എബ്രഹാം മാർ എപ്പിപ്പാനിയോസ് ചടങ്ങിൽ അദ്ധ്യക്ഷനായിരുന്നു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്, കുന്നംകുളം ഭദ്രാസനാധിപൻ ഡോ: ഗീവർഗ്ഗീസ് മാർ യൂലിയോസ്, കെ.ബാബു എം.എൽ.എ, മുൻ എം.എൽ.എ എം.സ്വരാജ്, കണ്ടനാട് ഭദ്രാസനം സെക്രട്ടറി ഫാദർ സി.എം കുര്യാക്കോസ്, പഞ്ചായത്ത് പ്രസിഡന്റ് സജിതാ മുരളി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ ജയചന്ദ്രൻ, തുടങ്ങിയവർ സംസാരിച്ചു. റവ: ഐസക് മട്ടമ്മേൽ സ്വാഗതവും ഫാദർ ജോൺസ് മാത്യു നന്ദിയും പറഞ്ഞു.