ആലുവ: പ്രളയംമൂലമുള്ള അപകടങ്ങൾ ഒഴിവാക്കാനും മത്സ്യസമ്പത്ത് വർധിപ്പിക്കാനും പെരിയാറിലും കൈവഴി പുഴകളിലും അടിഞ്ഞുകൂടിയ എക്കൽ നീക്കംചെയ്ത് നീരൊഴുക്ക് സുഗമമാക്കണമെന്ന് സി.പി.എം ആലങ്ങാട് ഏരിയാസമ്മേളനം ആവശ്യപ്പെട്ടു. ആലങ്ങാട് കരുമാല്ലൂർ, കോട്ടുവള്ളി പഞ്ചായത്തുകളിലെ കൃഷികളെ ഓരുവെള്ളഭീഷണിയിൽനിന്നും സംരക്ഷിക്കുന്നതിനും ഈ പ്രദേശങ്ങളിലെ ശുദ്ധജലക്ഷാമത്തിന് പരിഹാരം കാണുന്നതിനുമായി കോട്ടുവള്ളി പഞ്ചായത്തിലെ വള്ളുവള്ളി പുഴയിൽ അരയന്റെ കടവ് ബണ്ടുനിർമാണം ഉടൻ ആരംഭിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. പി.പി. അജിത്കുമാർ പ്രമേയവും ടി.പി. ഷാജി ക്രെഡൻഷ്യൽ റിപ്പോർട്ടും അവതരിപ്പിച്ചു.
വി.സി. അഭിലാഷ്, സി.കെ. ഗിരി, ടി.എ. ജോണി, കെ.ജെ. തോമസ്, അമൽ ജോസ്, കെ.ആർ. ബിജു, ബിന്ദു ഗോപാലകൃഷ്ണൻ, സുരേഷ്ബാബു, ലളിത സന്തോഷ്, മനു ശങ്കർ, എ.പി. ലൗലി, സി.കെ. അനിൽകുമാർ, വി.ജി. രാജശേഖരൻ, പി.എം. അശോക്‌കുമാർ, ഐശ്വര്യ സാനു, പി.കെ. ശേഖരൻ, അരുൺഗന്ധി, പി.സി. ജമേഷ്, കെ.എം. ജോർജ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. മന്ത്രി പി. രാജീവ്, ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി എം.കെ. ബാബു ചർച്ചക്ക് മറുപടി നൽകി. 25ന് ഏരിയാ കമ്മിറ്റിയേയും ജില്ലാ സമ്മേളന പ്രതിനിധികളേയും തിരഞ്ഞെടുക്കും.