തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള എറണാകുളം ശിവക്ഷേത്രത്തിൽ ഓൺലൈൻ വഴിപാട് ബുക്കിംഗ് ആരംഭിച്ചു. ഉദ്ഘാടനം കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ നിർവഹിച്ചു. ബോർഡ് അംഗം എം.ജി. നാരായണൻ, സ്‌പെഷ്യൽ ദേവസ്വം കമ്മിഷണർ എൻ. ജ്യോതി, ദേവസ്വം സെക്രട്ടറി (ഇൻ ചാർജ്) പി.ഡി. ശോഭന, ഡെപ്യൂട്ടി സെക്രട്ടറി കെ.കെ. രാജൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു. വഴിപാടുകൾ eranakulamsivatemple.org എന്ന വൈബ്‌സൈറ്റ് മുഖേന ബുക്ക് ചെയ്യാം. ഫോൺ: 0484 2369804.