കൊച്ചി: കലാകായിക രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച ഭിന്നശേഷിക്കാർക്ക് സാമ്പത്തിക സഹായവുമായി ജില്ലാ സാമൂഹ്യനീതി വകുപ്പ്. ശ്രേഷ്ഠം പദ്ധതിയുടെ ഭാഗമായാണ് തുക നൽകുന്നത്. കലാരംഗത്തും കായിക മേഖലയിലും പ്രാവീണ്യം തെളിയിച്ച ഭിന്നശേഷിക്കാർക്ക് പ്രശസ്ത സ്ഥാപനങ്ങളിൽ പരിശീലനം ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇതനുസരിച്ച് അഞ്ചു പേർക്ക് 10000 രൂപ വീതം ലഭിക്കും. ഓരോ ജില്ലയിൽ നിന്നും പത്തു പേർക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. അപേക്ഷകന്റെ കുടുംബവരുമാനം ഒരു ലക്ഷം രൂപയിൽ താഴെയായിരിക്കണം, സംസ്ഥാന ദേശീയ മത്സരങ്ങളിൽ ശ്രദ്ധിക്കപ്പെട്ടവരായിരിക്കണം, 2020-21 ലെ കലാ കായിക മികവിന്റെ അടിസ്ഥാനത്തിൽ തുടർന്നുവരുന്ന വർഷങ്ങളിൽ ധനസഹായം ലഭിക്കും. താത്പര്യമുള്ളവർ ബന്ധപ്പെട്ട സർട്ടിഫിക്കറ്റിന്റെ പകർപ്പുകൾ സഹിതം 31 നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഫോൺ: 04842425377. www.sjd.kerala.gov.in.