ആലുവ: കൃത്യനിർവഹണത്തിനിടെ വീരമൃത്യു വരിച്ച പൊലീസുദ്യോഗസ്ഥർക്ക് ആദരമർപ്പിച്ച് റൂറൽ ജില്ലയിൽ പൊലീസ് സ്മൃതിദിനം ആചരിച്ചു. റേഞ്ച് ഡി.ഐ.ജി നീരജ് കുമാർ ഗുപ്ത, പൊലീസ് മേധാവി കെ. കാർത്തിക് എന്നിവർ സ്മൃതിമണ്ഡപത്തിൽ പുഷ്പചക്രം അർപ്പിച്ച് അനുസ്മരണ പ്രഭാഷണം നടത്തി.
അഡീഷണൽ എസ്.പി കെ. ലാൽജി, എ.എസ്.പി അനൂജ് പലിവാൽ, ഡിവൈ.എസ്.പി മാരായ ആർ. റാഫി, റജി പി. എബ്രഹാം, സക്കറിയ മാത്യു, പി.കെ. ശിവൻകുട്ടി, മുഹമ്മദ് റിയാസ്, ആർ. ബൈജുകുമാർ, ജി. അജയനാഥ് എന്നിവർ പങ്കെടുത്തു. സബ് ഇൻസ്‌പെക്ടർ കെ.ജെ. ജസ്റ്റിൻ പരേഡ് നയിച്ചു.
സ്മൃതി ദിനാചരണത്തിന്റെ ഭാഗമായി എക്‌സിബിഷൻ, സ്‌കൂൾ കുട്ടികൾക്കായി കവിതരചനാ മത്സരം, പൊലീസ് ഉദ്യോഗസ്ഥർക്കായി ഉപന്യാസമത്സരം, കാരം ടൂർണമെന്റ്, ഹ്രസ്വചിത്രപ്രദർശനം, സാംസ്‌കാരിക പരിപാടികൾ എന്നിവ നടത്തുമെന്ന് എസ്.പി കെ. കാർത്തിക് പറഞ്ഞു.