കൊച്ചി: കേരള മർച്ചന്റ് ചേംബർ ഒഫ് കൊമേഴ്സ് (കെ.എം.സി.സി) യൂത്ത് വിംഗ് ഭാരവാഹികളെ തിരഞ്ഞെടുത്തു. കാർത്തിക് (പ്രസിഡന്റ്), കെബിൻ, ഭരത് (വൈസ് പ്രസിഡന്റുമാർ), കെ. ഗോപാലകൃഷ്ണൻ (ജനറൽ സെക്രട്ടറി), ടോം ജോസഫ് (സെക്രട്ടറി), വാസിം അയൂബ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. കെ.എം.സി.സി കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് ജി.കാർത്തികേയൻ, ജനറൽ സെക്രട്ടറി കെ.എം. വിപിൻ, കെബിൻ, ബിനിൽ തമ്പി, പി.എ. ബെന്നി തുടങ്ങിയവർ സംസാരിച്ചു.