വൈപ്പിൻ: എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് എടവനക്കാട് സർവീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ പ്രോത്സാഹന സമ്മാനം നൽകി. കെ.കെ.ബേബി മെമ്മോറിയൽ ഹാളിൽ നടന്ന സമ്മേളനം കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് റാങ്ക് ജേതാവ് പി.എം.ഡിലൻ ടോം ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ടി.എ. ജോസഫ് അദ്ധ്യക്ഷത വഹിച്ചു.
ഭരണ സമിതി അംഗങ്ങളായ ദാസ് കോമത്ത്, കെ .ജെ. ആൽബി, ഷിജോയ് സേവിയർ, മനാഫ് മനേഴത്ത്, ഒ. ബി. സന്തോഷ്, മീരാ കൃഷ്ണകുമാർ, വിനയകുമാരി, രശ്മി ഷാജൻ, സെക്രട്ടറി ബി.എ. റസീന, അസി.സെക്രട്ടറി ബിനു കാവുങ്കൽ എന്നിവർ പ്രസംഗിച്ചു.