kklm
ലീഗൽ സർവീസ് കമ്മിറ്റി അംഗങ്ങൾ തിരുമാറാടിയിൽ ഗൃഹസന്ദർശനം നടത്തുന്നു

കൂത്താട്ടുകുളo: പാൻ ഇന്ത്യ അവയർനസ് ആൻഡ് ഔട്ട്റീച്ച് കാമ്പയിൻ ഭാഗമായി മൂവാറ്റുപുഴ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുമാറാടി പഞ്ചായത്തിലെ ഒന്നും ഒമ്പതും വാർഡുകളിൽ ഗൃഹ സമ്പർക്കവും വിവരശേഖരണവും നടത്തി. ആസാദി ക അമൃത മഹോത്സവം പദ്ധതിയുടെ ഭാഗമായി നടത്തിയ സർവേയിൽ മൂവാറ്റുപുഴ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ കോളേജുകളിലെ നിയമ വിദ്യാർത്ഥികളായ ഷമ്മാസ് എ.എം,എബിൻ സെബാന്റ്യൻ, വി.എ.സാൻട്ര, ഐശ്വര്യ മോഹൻ ,അഖിൽ സലിം, മാത്യു ജോൺസൺ എന്നിവരുടെ നേതൃത്വത്തിൽ കിടപ്പ് രോഗികളും ശാരീരിക-മാനസിക ബുദ്ധിമുട്ടനുഭവിക്കുന്നവരും നേരിടുന്ന പ്രശ്നങ്ങൾ രേഖമൂലം ശേഖരിച്ചു. ലഭ്യമാകേണ്ട സഹായങ്ങൾ സംബന്ധിച്ച് സംഘം തയ്യാറാക്കിയ റിപ്പോർട്ട് അധികൃതർക്ക് സമർപ്പിക്കും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം.ജോർജ് , പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ അനിത ബേബി, പാരാ ലീഗൽ വോളണ്ടിയർ ഉഷ പ്രേംകുമാർ എന്നിവർ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.