കൊച്ചി: രാജ്യത്തിന്റെ ആസ്തികളും പൊതുമേഖലാ സ്ഥാപനങ്ങളും വിറ്റഴിക്കുന്ന കേന്ദ്രസർക്കാർ നിലപാടിനെതിരെ നടന്നുവരുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. സമരം സി.ഐ.ടി.യു ജില്ലാ കമ്മിറ്റിയംഗം അഡ്വ.എ.എൻ.സന്തോഷ് ഉദ്ഘാടനം ചെയ്തു. ഇ.പി.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. പി.എസ്.സതീഷ്, കെ.എ.റിയാസ്, വി.എസ്.സുന്ദരൻ എന്നിവർ സംസാരിച്ചു.