മട്ടാഞ്ചേരി: കോൺഗ്രസ് യുണിറ്റി കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട് കൊച്ചി നിയോജക മണ്ഡലം നേതൃത്വ യോഗം ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. പി എച്ച് നാസർ അദ്ധ്യക്ഷത വഹിച്ചു. സി.യു.സി ജില്ലാ കോഡിനേറ്റർ ഹെൻട്രി ഓസ്റ്റിൻ പദ്ധതി വിശദീകരണം നടത്തി. കെ. വി. തോമസ്, എൻ.വേണുഗോപാൽ, ഡൊമനിക്ക് പ്രസന്റേഷൻ, ടോണി ചമ്മിണി, ടി. വൈ. യുസഫ്,, ഷാജി കുറുപ്പശേരി, കെ. എം. റഹിം, എം. പി. ശിവദത്തൻ, അജിത്ത് അമീർ ബാവ ,ജോൺ പഴേരി ,ആർ. ത്യാഗരാജൻ, എൻ. ആർ. ശ്രീകുമാർ, ആന്റണി എന്നിവർ സംസാരിച്ചു.