പള്ളുരുത്തി: പിന്നണി ഗായകൻ സീറോ ബാബുവിന്റെ ഒന്നാം ചരമവാർഷികത്തിൽ അദ്ദേഹത്തിന്റെ ഓർമ്മ പുതുക്കി സംഗീത പ്രേമികൾ. മ്യൂസിക് ലവേഴ്സ് ഒഫ് കൊച്ചിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണവും സംഗീത സ്മൃതിയും ഒരുക്കി. മാദ്ധ്യമ പ്രവർത്തകൻ എം.എം.സലീം അനുസ്മരണം നടത്തി. പ്രസിഡന്റ് ആൻസൻ ഫ്രാങ്കോ അദ്ധ്യക്ഷത വഹിച്ചു. അഭിലാഷ് മഠത്തിൽ , അസീം നവാസ് , ആശാ സുരേഷ് എന്നിവർ സീറോ ബാബുവിന്റെ സിനിമാ, നാടകഗാനങ്ങൾ ആലപിച്ചു.