covid

കൊച്ചി: ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വീണ്ടും കുറവ്. ഇന്നലെ 1,434 പേർക്ക് കൂടി കൊവിഡ് ബാധിച്ചു. 1,411 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. ആരക്കുഴ, ഇടക്കൊച്ചി, ചളിക്കവട്ടം, പനയപ്പിള്ളി, മൂവാറ്റുപുഴ, വടുതല തുടങ്ങി 28 ഇടങ്ങളിൽ അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇന്നലെ 22,950 വാക്സിനാണ് വിതരണം ചെയ്തത്. ഇതിൽ 3,376 ആദ്യഡോസും, 19,574 സെക്കൻഡ് ഡോസുമാണ്. ജില്ലയിൽ ഇതുവരെ 45,65,550 ഡോസ് വാക്സിനാണ് നൽകിയത്. 29,34,298 ആദ്യ ഡോസ് വാക്സിനും, 16,31,252 സെക്കന്റ് ഡോസ് വാക്സിനും നൽകി. ടി.പി.ആർ- 10.99.വക്‌സിനേഷൻ സംശയങ്ങൾക്ക് 9072303861, 9072303927, 9072041171, 9072041172.