തൃപ്പൂണിത്തുറ: പതിനേഴാം വാർഡിലെ കുടിവെള്ള പ്രശ്നവുമായി ബന്ധപ്പെട്ട് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർക്ക് വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ വെള്ളം ലഭിക്കാത്ത പ്രദേശവാസികൾ കൂട്ടമായി ഒപ്പിട്ട നിവേദനം സമർപ്പിച്ചു. അടുത്ത ദിവസം പമ്പിംഗ് പുനരാരംഭിക്കുമ്പോൾ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കാമെന്ന് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ സുനിൽകുമാർ ഉറപ്പുനൽകി. സി.പി.എം ടൗൺ ലോക്കൽ സെക്രട്ടറി രാകേഷ് പൈ, വാർഡ് കൗൺസിലർ രാജി അനിൽ, സ്റ്റാർ ഹോംസ് അസോസിയേഷൻ സെക്രട്ടറി അബ്ദുൾ ഗഫൂർ തുടങ്ങിയവർ ചർച്ചകൾക്ക് നേതൃത്വം നൽകി.