കളമശേരി: ഏലൂർ ഫാക്ട് കോർപറേറ്റ് ഓഫീസിനു മുന്നിൽ നടന്ന സംയുക്ത ട്രേഡ് യൂണിയനുകളുടെ കൂട്ടധർണ സി.ഐ.ടി.യു.സംസ്ഥാന സെക്രട്ടറി കെ.എൻ.ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ദീർഘകാല കരാർ നടപ്പിലാക്കുക, എച്ച്.ആർ.ഡിപ്പാർട്ടുമെന്റിന്റെ കള്ളക്കളി അവസാനിപ്പിക്കുക, മാർക്കറ്റിംഗ്, പർച്ചേസ് കോൺട്രാക്ട് മേഖലകളിലെ അഴിമതി അന്വേഷിക്കുക തുടങ്ങിയ ആവശൃങ്ങൾ ഉയർത്തി 10 l തൊഴിലാളികൾ പങ്കെടുത്ത ധർണയിൽ പി.എസ്.സെൻ അദ്ധ്യക്ഷത വഹിച്ചു. വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ കെ .ചന്ദ്രൻ പിള്ള പി.എസ്.അഷറഫ്, എം.എം.ജബ്ബാർ, ടി.എം.സഹീർ, വി.എ.നാസർ, എ.വിശ്വനാഥൻ, ഇ.ജെ. മാർട്ടിൻ ,തുളസീധരൻ പിള്ള, വി.മോഹൻകുമാർ ,ജോർജ് തോമസ്, ഒ.എസ്.ഷിനിൽ വാസ്, പി.കെ. സത്യൻ, ജോർജ് ബാബു , ടി.ആർ.മോഹനൻ , തുടങ്ങിയവർ സംസാരിച്ചു. വൈകിട്ട് നടന്ന സമാപന സമ്മേളനം ബി.എം.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ.വിജയകുമാർ ഉദ്ഘാടനം ചെയ്തു.