youth
യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്ന ശുചീകരണം

കോലഞ്ചേരി: യൂത്ത് കോൺഗ്രസ് പുത്തൻകുരിശ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. വടവുകോട് രാജർഷി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മണ്ഡലം പ്രസിഡന്റ് അരുൺ പാലിയത്ത് നിർവഹിച്ചു. ഹെഡ്മിസ്ട്രസ് ലിസി, അദ്ധ്യാപകൻ കെ.വൈ. ജോഷി തുടങ്ങിയവർ സംസാരിച്ചു.പി.എസ്. ഷൈജു, എനിൽ ജോയ്, ബേസിൽ രാജൻ , എൽദോ ബേബി, ജിനോ ആന്റണി, എബ്രഹാം കെ. സണ്ണി, അഖിൽ ജോയ്, ജിനീഷ് തങ്കപ്പൻ,ജെറിൻ, ജോബിൻ, ലാലു ജേക്കബ്, അഭിജിത്ത് എം.എസ്, അഖിൽ രാജ് തുടങ്ങിയവർ നേതൃത്വം നൽകി.