കൊച്ചി: സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനായി സ്‌കോഷളർഷിപ്പ് നൽകുന്നു. പാർശ്വവത്കൃത സമൂഹങ്ങളുടെ മനുഷ്യാവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന സംഘടനയായ 'ദിശ' പ്ലസ്ടു മുതൽ പി.എച്ച്.ഡിവരെയുള്ള വിദ്യാർത്ഥികൾക്കാണ് സ്‌കോളർഷിപ്പ് നൽകുന്നത്. അർഹരാവുന്നവർക്ക് സാമ്പത്തികപിന്തുണയും മികച്ച അദ്ധ്യാപകരുടെ കരിയർ ഗൈഡൻസും നൽകും. അപേക്ഷാഫോമിന് https://dhishakerala.org/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. അവസാന തീയതി: 27. ഫോൺ: 9446361472.