കളമശേരി: വല്ലാർപാടം കണ്ടെയ്നർ റോഡിൽ പഴയ ആനവാതിൽ മുതൽ ചേരാനല്ലൂർ സിഗ്‌നൽ വരെയുള്ള റോഡരികിൽ കക്കൂസ് മാലിന്യം തള്ളുന്നത് പതിവായി. വൈകിട്ട് 6 മണി മുതൽ പുലർച്ചെ 6 മണി വരെയുള്ള സമയത്തിനുള്ളിലാണ് ടാങ്കർ ലോറിയിൽ കൊണ്ടുവന്ന് തള്ളുന്നത്. റോഡിൽ വെളിച്ചമില്ലാത്തതും ഇവർക്ക് അനുഗ്രഹമാണ്. പൊലീസ് പട്രോളിംഗ്‌ ശക്തമാക്കുകയും സി.സി ടിവി കാമറ സ്ഥാപിക്കുകയും ചെയ്താൽ പരിഹാരമാകുമെന്ന് നാട്ടുകാർ പറഞ്ഞു.