thampan-thomas

കൊച്ചി: കേരള കെട്ടിട നിർമാണ തൊഴിലാളി കോൺഗ്രസിന്റെ കെ.പി. എൽസേബിയൂസ് മാസ്റ്റർ പുരസ്‌കാരത്തിന് മുൻ എച്ച്. എം.എസ് ദേശീയ പ്രസിഡന്റ് അഡ്വ. തമ്പാൻ തോമസ് അർഹനായി. നാളെ രാവിലെ 10.30ന് കെ.പി. എൽസേബിയൂസ് മാസ്റ്റർ സ്മാരക ഹാളിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പുരസ്‌കാരം സമർപ്പിക്കും. 22,222 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ഹൈബി ഈഡൻ എം.പി പാരിതോഷികം സമർപ്പിക്കും. സംസ്ഥാന പ്രസിഡന്റ് കെ.പി.തമ്പി കണ്ണാടൻ, ജനറൽ സെക്രട്ടറി ജോസ് കപ്പിത്താൻ, ജില്ലാ എം.എം.രാജു, സാംസൺ അറക്കൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.