കളമശേരി: ഏലൂർ നഗരസഭയിൽ തിരികെ സ്കൂളിലേക്ക് പദ്ധതിയുടെ ഭാഗമായി സ്കൂൾ ഒരുക്കം പദ്ധതി തുടങ്ങി.
എല്ലാ സ്കൂളുകളും വൃത്തിയാക്കി അണുനശീകരണം നടത്തും. വാർഡ് കൗൺസിലർ, ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി, സ്കൂൾ മേധാവി, ക്ലാസ് ടീച്ചർ ഇവരുടെ വാട്സ് ആപ്പ് ഗ്രൂപ്പ് തുടങ്ങി മോണിറ്ററിംഗ് ശക്തമാക്കും.സാനിറ്റൈസർ, മാസ്ക് ,സോപ്പ് തുടങ്ങിയവ എത്തിക്കും. പൊലീസ്, ഫയർഫോഴ്സ് എന്നിവരുടെ സഹായം ഉറപ്പുവരുത്തും. നഗരസഭയിലെയിലെ മുഴുവൻ സ്കൂളുകളുടെയും അദ്ധ്യാപക - രക്ഷകർത്താക്കൾ എന്നിവരുടെ യോഗം വിളിക്കും. കൃഷിഭവൻ അങ്കണത്തിൽ ചേർന്ന യോഗം നഗരസഭാ ചെയർമാൻ എ.ഡി. സുജിൽ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ ലീലാ ബാബു അദ്ധ്യക്ഷത വഹിച്ചു. ടി.എം. ഷെനിൻ, അംബിക ചന്ദ്രൻ പി.എ. ഷെരീഫ്, പി.ബി. രാജേഷ്, ദിവ്യാനോബി, എസ്. ഷാജി, ചന്ദ്രിക രാജൻ എന്നിവർ പങ്കെടുത്തു.