തൃപ്പൂണിത്തുറ: ശ്രീപൂർണത്രയീശ സംഗീതസഭയും ജി.എൻ സ്വാമി ട്രസ്റ്റും സംയുക്തമായി സംഘടിപ്പിച്ച നാരായണസ്വാമി അനുസ്മരണവും സംഗീതസദസും കളിക്കോട്ടപാലസിൽ മള്ളിയൂർ ക്ഷേത്രം ട്രസ്റ്റീ പരമേശ്വരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. കെ. ബാബു എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഡോ. സി.എം. രാധാകൃഷ്ണൻ അനുസ്മരണ പ്രഭാഷണവും സംഗീതസഭ പ്രസിഡന്റ്‌ രാജ്‌മോഹൻവർമ ആമുഖ പ്രഭാഷണവും നടത്തി. കേരള സംഗീതനാടക അക്കാഡമി സീനിയർ ഫെല്ലോഷിപ് ജേതാവ് രാധാകൃഷ്ണനെയും വിനയചന്ദ്രനെയും ആദരിച്ചു. ജി.എൻ. സ്വാമി സംഗീതവിദ്യാലയത്തിലെ കുട്ടികൾക്കുള്ള പുരസ്കാരവും വിതരണം ചെയ്തു. തുടർന്ന് വിദ്വാൻ വിഷ്ണുദേവിന്റെ സംഗീതക്കച്ചേരി നടന്നു.