പറവൂർ: പറവൂർ ബ്ലോക്ക് പഞ്ചായത്തും കൈതാരം പൊക്കാളി പാടശേഖര സമിതിയും സംയുക്തമായി സംഘടിപ്പിക്കുന്ന പൊക്കാളി കൊയ്ത്തുമത്സരം ഇന്ന് വൈകിട്ട് നാലിന് വ്യവസായമന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, പറവൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ്, വൈസ് പ്രസി‌ഡന്റ് കെ.എസ്. സനീഷ് തുടങ്ങിയവർ പങ്കെടുക്കും. പൊക്കാളിക്കൃഷിയെ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ കൈതാരം പാടശേഖരത്തിൽ ആദ്യമായാണ് പൊക്കാളി കൊയ്ത്തുമത്സരം സംഘടിപ്പിക്കുന്നത്. വിജയികൾക്ക് കാഷ് അവാർഡും പുരസ്കാരവും നൽകും.