ഫോർട്ട് കൊച്ചി: ബിഷപ്പ് ഗാർഡൻ ലെയിനിൽ നിലവിലെ കാനകളുടെ സ്റ്റാബ് മാറ്റി കാന മൂടിക്കളയാൻ സി.എസ്.എം.എൽ കമ്പനി തീതുമാനിച്ചതോടെ പരിസരവാസികൾ ജോലികൾ തടഞ്ഞു. കാന മൂടിയാൽ മഴവെള്ളം പോകാൻ മറ്റുമാർഗമില്ല. അങ്ങനെവന്നാൽ പരിസരങ്ങളിലെ വീടുകൾ വെള്ളത്തിലാവും. ഈ വഴികളിൽ കാന ഇല്ലാതെ കട്ടമാത്രം വിരിച്ചാൽ ഇടവഴികളിൽ വെള്ളക്കെട്ട് രൂക്ഷമാകും. നിലവിലെ കാന ശുചീകരിക്കുകയും ഇടവഴികൾ കട്ട വിരിച്ച് പണിയുകയും വേണമെന്ന് സാമൂഹ്യപ്രവർത്തകനായ. കെ.എ. മുജീബ് റഹ്മാൻ ആവശ്യപ്പെട്ടു.