p
മുടക്കുഴ ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പ് ഗ്രാമസഭ പ്രസിഡന്റ് പി.പി.അവറാച്ചൻ ഉദ്ഘാടനം ചെയ്യുന്നു

കുറുപ്പംപടി: കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് നിറുത്തിവച്ചിരുന്ന തൊഴിലുറപ്പ് ഗ്രാമസഭകൾക്ക് മുടക്കുഴ ഗ്രാമപഞ്ചായത്തിൽ ആരംഭം കുറിച്ചു. നിറുത്തി വച്ചിരുന്ന തൊഴിലുറപ്പ് പണികൾ ആരംഭിച്ചതിനു പുറമെ വരും സാമ്പത്തികവർഷത്തിലെ പണിയായ പെരിയാർ വാലി കനാലുകളുടെ ശുചീകരണ പ്രവൃത്തനങ്ങൾക്കും തുടക്കം കുറിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ ഉദ്ഘാടനം ചെയ്തു. വാർഡംഗം നിഷ സന്ദീപ് അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്തംഗങ്ങളായ ജോസ്.എ.പോൾ, വൽസ വേലായുധൻ, രജിത ജയ്മോൻ, അനാമിക ശിവൻ, സി.ഡി.എസ് ചെയർപേഴ്സൺ സോഫി രാജൻ, മേറ്റുമാരായ അംബിക,തങ്കമ്മ എന്നിവർ പ്രസംഗിച്ചു.