മട്ടാഞ്ചേരി: കേരളത്തിന്റെ വിദ്യാഭ്യാസ പ്രക്രിയയിൽ എം.ഇ.എസിന്റെ പങ്ക് നിർണായകമാണെന്ന് മേയർ എം. അനിൽകുമാർ പറഞ്ഞു. മുസ്ലിം എഡ്യൂക്കേഷണൽ സൊസൈറ്റി ജില്ലാ കമ്മിറ്റി മുണ്ടംവേലി എം.ഇ.എസ് കോളേജിൽ സംഘടിപ്പിച്ച സൗജന്യ കൊവിഡ് വാക്സിനേഷൻ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മേയർ. ജില്ലാ പ്രസിഡന്റ് എം.എം. അഷറഫ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് ഡോ. അൻവർ ഹസൈൻ ആമുഖപ്രഭാഷണം നിർവഹിച്ചു. ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീബലാൽ, ആന്റണി കുരീത്തറ , എം. ഹബീബുള്ള, വി.എ. മാർഗരറ്റ്, വി.യു. ഹംസക്കോയ, കെ.എം. ഹസൻ, പി. വൈ. സലീം, അഡ്വ. എം.എം. സലീം തുടങ്ങിയവർ സംസാരിച്ചു.